കേരളത്തില്‍ ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം

കേരളത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ ഹൈഡ്രജന്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.
കേന്ദ്ര ബജറ്റില്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
2023-24 കേന്ദ്ര ബജറ്റില്‍ റെയില്‍വേക്കായുള്ള വകയിരുത്തലില്‍ കേരളത്തിന് 2,033 കോടി രൂപ പ്രഖ്യാപിച്ചു. 2009-14 കാലയളവില്‍ ഇത് 372 കോടി രൂപയായിരുന്നു. വന്ദേ മെട്രോ, ഹൈഡ്രജന്‍ ട്രെയിന്‍ തുടങ്ങിയ പ്രധാന ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് റെയില്‍ വികസനം നടപ്പാക്കുന്നത്.
100 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സമീപ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ കേരളത്തില്‍ വന്ദേ മെട്രോ ട്രെയിന്‍ ആരംഭിക്കും. ഒന്നരവര്‍ഷത്തെ പരീക്ഷണ ഓട്ടത്തിനുശേഷം മുഴുവന്‍ സമയം സര്‍വിസായി ഇതിനെ മാറ്റുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.