• 30 Mar 2023
  • 07: 37 AM
Latest News arrow

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ.

ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി.

വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ പവന്‍ വില നാനൂറു രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്ബോള്‍ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ.