• 28 Sep 2023
  • 12: 53 PM
Latest News arrow

ചിന്താമണികൊലക്കേസി‍ന് രണ്ടാംഭാഗം

2006ല്‍ സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നിയമ ത്രില്ലര്‍ സിനിമയാണ് ചിന്താമണികൊലക്കേസ്.

തിയറ്ററുകളില്‍ ബ്ലോക് ബസ്റ്ററായ ഈ ചിത്രത്തിലെ നായകനായ സൈകോട്ടിക് ഡെയര്‍ ഡെവിള്‍ ക്രിമിനല്‍ വക്കീലായ അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി തകര്‍ത്താടിയത് സുരേഷ് ഗോപിയായിരുന്നു.

ഇപ്പോഴിതാ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം സംഭവിക്കുമെന്ന് ഉറപ്പുപറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങള്‍ മുന്നോട്ടാണ്' എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത് ചിന്താമണികൊലക്കേസ് രണ്ടാം ഭാഗത്തിന്‍റെ ഒരു ആദ്യ പോസ്റ്ററാണ്.

അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച്‌ എല്‍കെ എന്ന് മാത്രമാണ് ചിത്രത്തിന്‍റെ ടൈറ്റിലായി പോസ്റ്ററില്‍ വന്നിരിക്കുന്നത്. ലൈബ്രറിയില്‍ അടുത്തിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ മുഖം തെളിയുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍. വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

ഇപ്പോള്‍ വീണ്ടും ചിന്താമണി കൊലക്കേസിന് ഒരു രണ്ടാം ഭാഗം വരുന്നുവെന്നും രണ്ടാം ഭാഗത്തിന്‍റെ പാതി തിരക്കഥ എ.കെ. സാജന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം സുരേഷ് ഗോപിയും പറഞ്ഞിരുന്നു. ഇപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഷാജി കൈലാസ്.