• 28 Sep 2023
  • 02: 22 PM
Latest News arrow

വിവാദ ഗോളില്‍ നിര്‍ണായക മത്സരം ബഹിഷ്കരിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്ക് എതിരായ നോക്ക്‌ഔട്ട് മത്സരം വിവാദ ഗോളിന്റെ പേരില്‍ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച്‌ ബഹിഷ്ക്കരിച്ചത് ചര്‍ച്ച വിഷയമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ലോകം.

എന്നാല്‍ ഈ ബഹിഷ്ക്കരണത്തില്‍ ക്ലബിനെയും മുഖ്യപരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ചിനെയും പിന്തുണച്ച്‌ ഇന്ത്യയിലെ ഫുട്ബോള്‍ ലോകം രംഗത്ത് വന്നിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ചിനെ പിന്തുണയ്ക്കുന്നതായി ഒഡിഷ എഫ്‌സിയുടെ ഉടമ രോഹന്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു. ആ ഗോള്‍ നിലനില്‍ക്കുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ധീരമായ തീരുമാനം ഇന്ത്യന്‍ ഫുട്ബോളില്‍ വളരെക്കാലം ചോദ്യം ചെയ്യപ്പെടും എന്നാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ഫുട്ബോള്‍ ഓപ്പറേഷന്‍ തലവന്‍ പ്രഥം ബസു ട്വീറ്റ് ചെയ്തു. ക്ലബ്ബുകള്‍ക്ക് മാച്ച്‌ ഒഫീഷ്യലുകളില്‍ വിശ്വാസം നഷ്ടപെടുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം അല്‍വാരോ വാസ്‌കസ് ഇവാന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. 2012 ല്‍ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടയില്‍ കളിക്കളം വിട്ട മോഹന്‍ ബഗാന് രണ്ട് വര്‍ഷത്തെ സസ്പെന്‍ഷന്‍ വിധിച്ചിരുന്നു. തുടര്‍ന്ന്, സസ്പെന്‍ഷന്‍ നേരിടുന്നതിന് പകരം രണ്ട് കോടി രൂപ പിഴ നല്‍കിയാണ് മോഹന്‍ ബഗാന്‍ രക്ഷപ്പെട്ടത്.

കൊമ്ബന്മാര്‍ക്ക് ലീഗിന്റെ സെമിഫൈനലിലേക്കുള്ള കടമ്ബയായ ബെംഗളൂരു എഫ്‌സിയുമായുള്ള നിര്‍ണായക മത്സരം അധിക സമയത്തേക്ക് പ്രവേശിച്ചിരുന്നു. 97 ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വലയിലെത്തിച്ചതാണ് വിവാദത്തിന് കാരണമായത്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ പ്രതിരോധ മതില്‍ നിര്‍മിക്കുകയും ഗോള്‍കീപ്പര്‍ പ്രബ്സുഖന്‍ ഗില്‍ സ്ഥാനം മാറി നില്‍ക്കുകയും ചെയ്യുന്ന സമയത്ത് റഫറിയില്‍ നിന്ന് വിസില്‍ മുഴങ്ങുന്നതിന് മുന്പാണ് സുനില്‍ ഛേത്രി ഷോട്ട് എടുത്തത്. ഈ ഗോള്‍ അനുവദിക്കരുതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരും ആവശ്യപ്പെട്ടെങ്കിലും റഫറി ഗോള്‍ നല്‍കിയതോടെയാണ് കളിക്കളം വിടാന്‍ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്‌ തീരുമാനിക്കുന്നത്.