• 28 Sep 2023
  • 02: 38 PM
Latest News arrow

ഡൽഹിയിൽ പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കുത്തിക്കൊന്നു

സുഹൃത്തായ 20 കാരൻ അറസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. നഗരത്തിലെ രോഹിണിക്കടുത്ത് ഷഹബാദിലെ ജെ.ജെ. കോളനിയിലെ വഴിവക്കിലാണ് 16 വയസുകാരിയെ ആണ്‍സുഹൃത്ത്‌  കുത്തിയും അടിച്ചും കൊന്നത്. പൊതുജനം നോക്കിനിൽക്കെയാണ് ക്രൂരത. കൊലയാളിയെ തടയാനോ പെൺകുട്ടിയെ രക്ഷിക്കാ​നോ ആരും മുന്നോട്ടുവന്നില്ലെന്നാണ് ഞെട്ടിക്കുന്ന കാര്യം. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
20- കാരനായ സഹില്‍ ആണ് സുഹൃത്തായ സാക്ഷി ദീക്ഷിതിനെ ഞായറാഴ്ച വൈകുന്നേരം വഴിവക്കിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ 20 ലേറെതവണ കത്തികൊണ്ട് കുത്തിയും സമീപത്തുണ്ടായിരുന്ന സിമന്റ് സ്ലാബ്, കല്ല് എന്നിവകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. ഇവർ അടുപ്പത്തിലായിരുന്നുവെന്നും കഴിഞ്ഞദിവസം തമ്മിൽ വഴക്കിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

RECOMMENDED FOR YOU
Editors Choice