• 28 Sep 2023
  • 12: 27 PM
Latest News arrow

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾക്ക് പാക് ജയിലിൽ അന്ത്യം

ലശ്കറെ ത്വയിബ നേതാവ് അബ്ദുൽ സലാം ഭുട്ടവിയാണ് മരിച്ചത്

ന്യൂഡൽഹി: രാഷ്ട്രത്തെ നടുക്കിയ 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ പാക് ജയിലിൽ മരിച്ചു.  ലശ്കറെ ത്വയിബ നേതാവ് അബ്ദുൽ സലാം ഭുട്ടവിയാണ് തടവ് ശിക്ഷക്കിടയിൽ ഹൃദയാഘാതം മൂലം മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ജയിലിൽ തിങ്കളാഴ്ച ഉച്ചക്കാണ് ഭുട്ടവി മരിച്ചത്. 

2012ൽ യു.എൻ സുരക്ഷാ സമിതി തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ്  ഭുട്ടവി ജയിലിലായത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം  സമാഹരിച്ചു ​നൽകി എന്ന  കേസിൽ 16 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. 
യു.എൻ സുരക്ഷാ സമിതിയുടെ സമ്മർദ്ദത്തെ തുടന്നാണ് പാകിസ്താൻ ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്ത് ജയിലലടച്ചത്.  ലശ്കറെ ത്വയിബ സ്ഥാപകൻ ഹാഫിസ് സഈദിന്റെ ഭാര്യാസഹോദരൻ അബ്ദുൽ റഹ്മാൻ മാക്കിക്കൊപ്പമായിരുന്നു ഭുട്ടവിയുടെ അറസ്റ്റ്.

RECOMMENDED FOR YOU
Editors Choice