രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പ്രതികരണവുമായി വിദേശകാര്യമന്ത്രി

കേപ്ടൗൺ: യുഎസിൽ എത്തിയ രാഹുൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരെ കടുത്ത വിമർശനം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ജയശങ്കർ കേപ്ടൗണിലെ ഇന്ത്യൻ സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
‘ചിലർ യു.എസിൽ പോയി പറഞ്ഞ കാര്യങ്ങളെ ഞാൻ ശക്തമായി എതിർക്കുന്നു. എന്നാൽ ഇപ്പോൾ എനിക്ക് അതിന് എതിരായി സംസാരിക്കാനാകില്ല. തിരികെ ഇന്ത്യയിലെത്തട്ടെ. ഇന്ത്യയിൽ എത്തിയതിനു ശേഷം ഞാൻ ശക്തമായി പ്രതികരിക്കും’– രാഹുൽ ഗാന്ധിയുടെ പേരു പരാമർശിക്കാതെ ജയശങ്കർ പറഞ്ഞു.ഇന്ത്യയ്ക്കു പുറത്ത് ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ മറുപടി പറയാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വിദേശത്തു പോയി രാഷ്ട്രീയം കളിക്കാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ ഒരു വാഗ്വാദത്തിന് ഞാൻ ഒരുക്കമാണ്, പക്ഷേ തിരികെ ഇന്ത്യയിലെത്തട്ടെ.’എന്നും ജയശങ്കർ പറഞ്ഞു. ദേശതാൽപര്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും പൊതു ഉത്തരവാദിത്തമണ്. വിദേശപോകുമ്പോൾ അത് ഓർമയിൽ വെക്കണം.