എ.ഐ കാമറ പണിതുടങ്ങി; ആദ്യദിവസം ‘പണി’കിട്ടിയത് 28,891 ലധികം വാഹനങ്ങൾക്ക്
നിയമലംഘനം ഏറ്റവും കുറവ് മലപ്പുറം ജില്ലയിൽ. 545 എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റോഡുകളിൽ എ.ഐ ക്യാമറകൾ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയതോടെ ആദ്യദിവസമായ തിങ്കളാഴ്ച ഗതാഗതനിയമലംഘനം നടത്തിയത് 28,891 വാഹനങ്ങൾ. രാവിലെ എട്ടു മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കാണിത്. അഞ്ച് മണിക്ക് ശേഷവും കാമറകൾ പ്രവർത്തിക്കുന്നതിനാൽ എണ്ണം ഇനിയും ഉയരും.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കാമറക്കണ്ണിൽ പെട്ടത്. 4778 വാഹനങ്ങളാണ് കൊല്ലത്തെ റോഡുകളിലൂടെ നിയമം ലംഘിച്ച് സഞ്ചരിച്ചത്.
അതേസമയം നിയമലംഘനം ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിവരെ ജില്ലയിൽ 545 നിയമലംഘനങ്ങൾ മാത്രമാണ് കാമറകളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇന്ന് നിയമം ലംഘിച്ച വാഹനങ്ങളുടെ ആർ.സി ഉടമകൾക്ക് നാളെ മുതൽ നോട്ടീസ് അയച്ചുതുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
RECOMMENDED FOR YOU
Editors Choice