ട്രെയിനിന് തീവെക്കാൻ ഉത്തരേന്ത്യയില്‍ നിന്ന് 'മാനസിക രോഗികള്‍' ഇനിയും വരും- കെ.ടി ജലീല്‍

മലപ്പുറം: സംസ്ഥാനത്ത് സമാധാനന്തരീക്ഷം തകർക്കർക്കാനായി ട്രെയിനിന് തീവെക്കാൻ ഉത്തരേന്ത്യയില്‍ നിന്ന് 'മാനസിക രോഗികള്‍' ഇനിയും വരുമെന്ന് മുൻമന്ത്രി കെ.ടി ജലീല്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.ടി.ജലീൽ ചൊവ്വാഴ്ച രാത്രി സംഘ്പരിവാറിനെ ലക്ഷ്യമിട്ട് പ്രതികരിച്ചത്.
ട്രെയിനിന് തീയിട്ട് സംഘികള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് 'മാനസിക രോഗികള്‍' ഇനിയും വരുമെന്നും അതില്‍ ജാഗ്രത പാലിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
രാജ്യത്ത് സംഘര്‍ഷവും വര്‍ഗീയ കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്ന സംസ്ഥാനമാണ് കേരളം. അത് തകര്‍ക്കാന്‍ സംഘജകൾ പല അടവുകളും പയറ്റി. ഒന്നും നടക്കാത്തത് കൊണ്ട് ട്രെയിന്‍ കത്തിക്കല്‍ യജ്ഞവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
ട്രൈന്‍ തീയ്യിടല്‍ യജ്ഞം! ട്രൈനിന് തീയ്യിട്ട് സംഘികള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് 'മാനസിക രോഗികള്‍' ഇനിയും വരും. ജാഗ്രതൈ. എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രൈനിന് തീവെക്കാന്‍ നീക്കം നടന്നതായി വാര്‍ത്ത. 'ഒരാള്‍' പിടിയില്‍? പിടിക്കപ്പെട്ടയാള്‍ക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തല്‍ക്കാലം 'പേരക്ക' എന്നു ഇടാം!
കേന്ദ്രസര്‍ക്കാരിനു കീഴിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കടന്ന് വരാനാകുമോ ഈ 'മനോരോഗികള്‍' ട്രൈയിനിന് തീവെക്കാന്‍ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാന്‍ ഒരു 'പ്രത്യേക' മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?''
എന്നിങ്ങിനെ തുടരുന്ന പോസ്റ്റ് മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.