കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടിയുടെ സ്വർണ്ണം പിടികൂടി

കണ്ണൂര്‍: സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ. ബുധനാഴ്ച ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.10 കോടി രൂപയുടെ 797 ഗ്രാം സ്വര്‍ണം പിടികൂടി.
മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബഷീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഡി.ആർ.ഐയും കസ്റ്റംസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് സോക്സിനുള്ള ഒളിപ്പിച്ച സ്വർണ്ണലായിനി കണ്ടെത്തിയത്.