• 07 Dec 2021
  • 02: 44 AM
Latest News arrow

ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കമല്‍ഹാസന്‍ നായകനാകുന്ന ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി.അന്തരിച്ച സംവിധായകന്‍ കെ ബാലചന്ദറിന്റെ സാനിധ്യമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.  നടന്‍ രമേഷ് അരവിന്ദ് ആണ് ഉത്തമവില്ലന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കമല്‍ഹാസനും ക്രേസി മോഹനുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മന്മഥന്‍ അന്‍പിന് ശേഷം കമലിന്റെ ഫുള്‍ടൈം കോമഡി ചിത്രമാണിത്. സിനിമാ നടനായിട്ടു തന്നെയാണ് കമല്‍ഹാസന്‍ ഇതില്‍ അഭിനയിക്കുന്നത്.  ആന്‍ഡ്രിയ, പൂജ കുമാര്‍,  പാര്‍വതി മേനോന്‍, പാര്‍വതി നായര്‍ എന്നിവരാണ് നായികമാര്‍. കെ .ബാലചന്ദര്‍, ആനന്ദ് മഹാദേവന്‍, ജയറാം, ഉര്‍വശി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.