• 28 Sep 2023
  • 01: 39 PM
Latest News arrow

ഷാര്‍ളി ഹെബ്ദോ: അല്‍ ഖ്വെയ്ദ ഉത്തരവാദിത്വം ഏറ്റെടുത്തു

ലണ്ടന്‍: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഖ്വെയ്ദ ഏറ്റെടുത്തു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വെയ്ദ ശാഖയുടെ (എക്യുഎപി) മുതിര്‍ന്ന കമാന്‍ഡറായ നസര്‍ അല്‍ അന്‍സിയയാണ് ഈ അവകാശവാദവുമായി രംഗത്തു വന്നത്. യമന്‍ കേന്ദ്രീകരിച്ചാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

പ്രവാചകനുവേണ്ടിയുള്ള  പ്രതികാരമാണ് ഇതെന്ന് ബുധനാഴ്ച പോസ്റ്റ് ചെയ്ത 11 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍  അല്‍ അന്‍സി പറയുന്നു. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇനിയും ഇതുപോലെ ദുരന്തങ്ങളും ഭീകരതയും പ്രതീക്ഷിക്കാമെന്ന് വീഡിയോയില്‍ പറയുന്നു. 

അതേസമയം മാസിക കൂട്ടക്കൊലയ്ക്ക് ശേഷമുള്ള തങ്ങളുടെ ആദ്യ ലക്കം പുറത്തിറക്കി. ഇതിന്റെ കവറിലും പ്രവാചകനെ ചിത്രീകരിച്ചിട്ടുണ്ട്.