മോഹന്‍ലാല്‍ വീണ്ടും കന്നഡചിത്രത്തില്‍
മോഹന്‍ലാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കന്നഡ ചിത്രത്തിലഭിനയിക്കുന്നു 'മൈത്രി' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. കന്നഡ താരം പുനീത് രാജ്കുമാറിനൊപ്പമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബന്ധങ്ങളുടെ പ്രസക്തിയും സാമൂഹ്യവിഷയങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഡിആര്‍ഡിഒ എന്‍ജിനീയര്‍ മഹാദേവ് ഗോഡ്കെ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. കന്നഡയില്‍ ഡബ്ബ് ചെയ്തിരിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.
പുനീത് രാജ്കുമാര് പുനീത് രാജ്കുമാറെന്ന നടനായി തന്നെയാണ് സിനിമയില്‍ എത്തുന്നത്. ചിത്രത്തിന് വേണ്ടി കന്നഡയില്‍ ഡബ്ബ് ചെയ്തതും ലാല്‍ തന്നെയാണ്. ബാലവേലയും കുട്ടിക്കടത്തുമാണ് ചിത്രത്തിന്റെ പ്രമേയം. അതുല്‍ കുല്‍ക്കര്‍ണി,അര്‍ച്ചന,ഭാവന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എന്‍ എസ് രാജ്കുമാര് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.