• 18 Sep 2020
  • 07: 04 PM
Latest News arrow

മുസ്സഫര്‍പൂര്‍ കലാപം: മൂന്ന് പേരെ ചുട്ടുകൊന്നു 14 പേര്‍ പിടിയില്‍

പട്‌ന: ബീഹാറിലെ മുസ്സഫര്‍പൂര്‍ ജില്ലയിലെ ബാഹില്‍വാരയിലുണ്ടായ കലാപത്തില്‍ മൂന്ന് പേരെ ചുട്ടുകൊന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഒമ്പത് വീടുകള്‍ തീയിട്ട് നശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മതത്തില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ പിന്നാക്ക സമുദായത്തില്‍പ്പെട്ട യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കലാപത്തിലെത്തിയത്. ആക്രമികള്‍ പെണ്‍കുട്ടിയുടെ ഗ്രാമവും വീടുകളും ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തോടെ നിരവധിയാളുകള്‍ സ്ഥലത്തുനിന്നും ഒഴിഞ്ഞുപോയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50.000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. എഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയും സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.