• 18 Sep 2020
  • 07: 24 PM
Latest News arrow

ആര്‍ കെ ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍

പൂനെ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍.  മൂത്രാശയ അണുബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച  പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
 94 കാരനായ ഇദ്ദേഹത്തിന്റെ  വൃക്കകള്‍ക്ക്  തകരാറ് സംഭവിച്ചിട്ടുണ്ട്. മറ്റ് ആന്തരാവയങ്ങള്‍ക്കും കേടുപാടുകളുണ്ട്. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് .

   മാഗ്‌സസെ അവാര്‍ഡ് ജേതാവായ ലക്ഷ്മണ്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ വരക്കാറുള്ള കാര്‍ട്ടൂണുകള്‍ പ്രശസ്തമാണ്. സാധാരണ ഇന്ത്യക്കാരന്റെ പ്രതിനിധിയായ 'ദ കോമണ്‍ മാന്‍' എന്ന  കഥാപാത്രത്തെ മുന്‍നിര്‍ത്തി 'യൂ സെഡ് ഇറ്റ് എന്ന പോക്കറ്റ്' കാര്‍ട്ടൂണിലൂടെ അദ്ദേഹം ചൊരിഞ്ഞ ആക്ഷേപഹാസ്യം അഞ്ച് ദശാബ്ദത്തിലേറെ വായനക്കാരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു. ശാരീരികമായ അവശതകള്‍ കാരണം  കുറച്ച് കാലമായി  അദ്ദേഹം കാര്‍ട്ടൂണ്‍ രചനയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.