• 18 Sep 2020
  • 08: 08 PM
Latest News arrow

കൂടുതല്‍ തെളിവുകള്‍ പുറത്തു വിടും ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴ സംബന്ധിച്ച് മന്ത്രി മാണിയുടെ സംഭാഷണം ഉള്‍പ്പെടെ തന്റെ പക്കല്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും തക്കസമയത്ത് താന്‍ അത് പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു. താന്‍ തന്നെയാണ് പിള്ളയുമായുള്ള  ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നും  ബിജു രമേശ് പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു ബലം കിട്ടാന്‍ വേണ്ടിയാണ് യുഡിഎഫിലെ തന്നെ ഒരു ഉന്നതനുമായുള്ള സംഭാഷണം പുറത്തു വിട്ടത്.  ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ വിജിലന്‍സിന് മൊഴിമാറ്റി നല്‍കിയത് സമ്മര്‍ദ്ദ ഫലമായിട്ടാണെന്നും ഇതിന് പിറകില്‍ മന്ത്രി പി ജെ ജോസഫാണെന്നും ബിജു ആരോപിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ താന്‍ വിജിലന്‍സിന് നല്‍കുമെന്നും ബിജു പറഞ്ഞു.