• 27 May 2022
  • 11: 50 AM
Latest News arrow

സെന്‍സര്‍ ബോര്‍ഡ്: പഹ്‌ലാജ് നിഹലാനി പുതിയ ചെയര്‍മാന്‍

ഒന്‍പത് പുതിയ അംഗങ്ങള്‍

ന്യൂഡല്‍ഹി: ബോളിവുഡ് നിര്‍മ്മാതാവായ പഹ്‌ലാജ് നിഹലാനിയെ സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. ബോളിവുഡ് പ്രൊഡ്യൂസറായ പഹ്‌ലാജ് നിഹലാനി.  ലീലാ സാംസണിന്റെ ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.  
ബോര്‍ഡിലേക്ക് പുതിയ ഒമ്പത് അംഗങ്ങളെക്കൂടി നിയമിച്ചിട്ടുണ്ട്

സെന്‍സര്‍ ബോര്‍ഡില്‍ മന്ത്രാലയത്തിന്റെ അനാവശ്യ  ഇടപെടലുകളും കെടുകാര്യസ്ഥതയും കാരണം   രാജിവെച്ചൊഴിഞ്ഞ ലീലാ സാംസണ് പിന്നാലെ ബോര്‍ഡിലെ മറ്റ് 13 അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. 

 ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി,  പ്രൊഫ. സയ്യിദ് അബ്ദുള്‍ ബാരി, ബിജെപി ദേശീയ സെക്രട്ടറി വാണി ത്രിപതി ടിക്കൂ, മിഹിര്‍ ഭട്ട, , ജോര്‍ജ് ബാക്കര്‍, അശോക് പണ്ഡിറ്റ്, രമേഷ് പതങ്കെ തുടങ്ങിയവരാണ് മറ്റ് ബോര്‍ഡ് അംഗങ്ങള്‍. തമിഴ് നടിയും മുന്‍ എഐഡിഎംകെ പാര്‍ലമെന്റ് അംഗവുമായ ശേഖര്‍, കന്നട അഭിനേത്രി ജീവിത എന്നിവരെ മൂന്ന് വര്‍ഷത്തേക്ക് അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. 
'അങ്കന്‍', 'ഷോല ഓര്‍ ഷബ്‌നം', തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'ഹര്‍ ഘര്‍ മോദി' ദ പവര്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ നരേന്ദ്ര മോദിയുടെ ക്യാമ്പയിന് വേണ്ടി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
വിവാദ ചിത്രം 'മെസ്സഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ലീലാസാംസണും മറ്റ് 13 അംഗങ്ങളും മന്ത്രാലയത്തിന് കൂട്ട രാജി സമര്‍പ്പിച്ചിരുന്നു.