ജയറാമിന്റെ അമ്മയായി രോഹിണി

'ചുംബനപൂ കൊണ്ട് മൂടി തമ്പുരാട്ടീ നിന്നെ ഉറക്കാം' എന്ന ഗാനം അത്ര പെട്ടെന്ന് ഒന്നും ആരും മറക്കില്ല. ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തിലെ ഈ ഗാനരംഗം അഭിനയിച്ച താര ജോഡിയെയും മലയാളി മറന്നുകാണില്ല. 22 വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിണിയും ജയറാമും വീണ്ടും തിരശ്ശീലയില്‍ ഒന്നിച്ചെത്തുകയാണ് പക്ഷേ ഇത്തവണ നായികാ നായകന്മാരായല്ല ഇവര്‍ എത്തുന്നത്.
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'സര് സിപി'യില്‍ ആണ് ഇവരൊന്നിച്ചെത്തുന്നത്. ജയറാമിന്റെ വല്യമ്മച്ചിയായിട്ടാണ് രോഹിണി ചിത്രത്തില്‍ അഭിനയിക്കുന്നത് .
മലയാളത്തിലെയും തമിഴിലെയും മുന്‍നിര നായികയായിരുന്ന രോഹിണി ഇപ്പോള്‍ അമ്മ വേഷങ്ങളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്.
RECOMMENDED FOR YOU