• 28 Sep 2023
  • 12: 12 PM
Latest News arrow

അഗതാ ക്രിസ്റ്റിയുടെ പത്ത് കൃതികള്‍ ലണ്ടനില്‍ കണ്ടെത്തി

ലണ്ടന്‍: പ്രശസ്ത ഇംഗ്ലീഷ് ക്രൈം നോവലിസ്റ്റ് അഗഥാ ക്രിസ്റ്റിയുടെ വെളിച്ചം അപ്രകാശിതമായതടക്കം പത്തുകൃതികള്‍ കണ്ടെത്തി. കണ്ടെത്തിയ കൃതികളെല്ലാം നാടകങ്ങളാണ്. അഞ്ച് മുഴുനീള നാടകങ്ങളും അഞ്ച് ഏകാംഗനാടകങ്ങളും.

നിരവധി നാടകങ്ങളും സംഗീതശില്പങ്ങളും നിര്‍മ്മിച്ച ജൂലിയസ് ഗ്രീന്‍ എന്ന ബ്രിട്ടീഷ് തിയ്യേറ്റര്‍ പ്രൊഡ്യൂസറാണ് അഗതാ ക്രിസ്റ്റിയുടെ രചനകള്‍ കണ്ടെത്തിയത്. ഇദ്ദേഹം അഗതാ ക്രിസ്റ്റിയുടെ ആരാധകനും എല്ലാ കൃതികളും മന:പാഠമാക്കിയ ആളുമാണ്. പത്ത് കൃതികളില്‍ പലതും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്തവയാണ്. മറ്റു ചിലത് ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്തതും.

അഗതാ ക്രിസ്റ്റിയുടെ 125ാം ജന്മദിനത്തോടനുബന്ധിച്ച് അടുത്തമാസം ജൂലിയസ് ഗ്രീന്‍ പ്രസിദ്ധീകരിക്കുന്ന കര്‍ട്ടെയ്ന്‍ അപ്: അഗഥാ ക്രിസ്റ്റി എ ലൈഫ് ഇന്‍ തിയ്യേറ്റര്‍ എന്ന ഗ്രന്ഥത്തില്‍ ഈ കൃതികളും ഉള്‍പ്പെടുത്തുമെന്ന് ജൂലിയസ് ഗ്രീന്‍ അറിയിച്ചു.