• 07 Dec 2021
  • 03: 04 AM
Latest News arrow

മതസംഘടനകളുടെ ഭീഷണി: കരീനയുടെ സുരക്ഷ ശക്തമാക്കി

ബോളിവുഡ് നടി കരീന കപൂറിന് മതസംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. മുസ്ലിമായ സെയ്ഫ് അലി ഖാനെ വിഹാഹം കഴിച്ചതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് കരീനക്കെതിരെ ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇതിനെ ലൗജിഹാദായി വിശേഷിപ്പിച്ച് കൊണ്ടാണ് ഇവര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തിയിരുന്നത്.
വിശ്വഹിന്ദ് പരിഷത്ത് വനിതാ വിഭാഗം  മാസിക ദുര്‍ഗ്ഗ വാഹിനി കരീനയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ കവര്‍ച്ചിത്രമാക്കിയിരുന്നു.
 ഭീഷണിയെ തുടര്‍ന്ന് കരീനയുടെ ബാന്ദ്രയിലെ വസതിയില്‍ രണ്ട് അംഗരക്ഷകരെ  നിയമിച്ച്  സുരക്ഷ ശക്തമാക്കിയതായി  സൂചനയുണ്ട്.
2012 ഒക്ടോബറിലാണ്  കരീനയും അഭിനേതാവായ സെയ്ഫ് അലി ഖാനും വിവാഹിതരായത്. അവര്‍ക്ക്  അന്നേ ഭീഷണിയുണ്ടായിരുന്നു. ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പ്രൗഡിയുടെയും സിനിമാ താരം ഷര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ്.
ജനുവരി ആദ്യമാണ്  മുസ്ലീമിനെ വിവാഹം കഴിച്ച ഹിന്ദു സ്ത്രീയെ പുനഃപരിവര്‍ത്തനം ചെയ്യണമൊവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പെയിന് ദുര്‍ഗവാഹിനി തുടക്കം കുറിച്ചത്. പാതി മഫ്ത ധരിച്ച കരീനയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.