ആണ്‍നോട്ടങ്ങളെ ഗൗനിക്കാതെ.....

ആണ്‍നോട്ടങ്ങളെ ഗൗനിക്കാതെ ഒരു നായിക ...
മലയാള സിനിമാ ലോകത്തെ നായികാസങ്കല്‍പ്പങ്ങള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് പുത്തന്‍ മാനം നല്കിയ അഭിനേത്രിയാണ് അപര്‍ണാഗോപിനാഥ്. നാടകപ്രര്ത്തകയായ അപര്‍ണ എബിസിഡി എന്ന സിനിമയിലൂടെയാണ് സിനിമാ ലോകത്തെത്തിയത്.വാര്‍പ്പുമാതൃകയിലുള്ള നായികാസങ്കല്‍പ്പങ്ങളെ തച്ചുടക്കുന്ന കഥാപാത്രങ്ങളെയായിരുന്നു കിട്ടിയ സിനിമകളിലെല്ലാം തന്നെ അവതരിപ്പിച്ചത്.
നായികയ്ക്ക് കല്പ്പിച്ചു നല്കിയ ശരീരഭാഷയ്ക്കപ്പുറം നിന്നുകൊണ്ട് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചു എന്നത് അപര്‍ണയെ ശ്രദ്ധേയയാക്കി. സ്ത്രൈണതയുടെ എല്ലാ സൗന്ദര്യങ്ങളെയും ആവാഹിച്ച് പ്രദര്‍ശിപ്പിക്കുന്നൊരു സിനിമാപാരമ്പര്യം നമുക്കുണ്ട്.ന്ീളമേറിയ കാര്‍കൂന്തലും അന്നനടയും നായകനോടുള്ള അതിവിധേയത്വവുമൊക്കെ പതിവ് കാഴ്ച്ചയാണ്. ഇവയില്‍ നിന്നെല്ലാം വ്യതിചലിച്ച് കഴുത്തറ്റം വെട്ടിയ മുടിയും ആരെയും ശ്രദ്ദിക്കാത്ത ഭാവവും സ്ത്രൈണമല്ലാത്ത വസ്ത്രധാരണവുമൊക്കെയായി മലയാളസിനിമയുടെ ഉമ്മറത്തുകൂടെ അപര്‍ണ നടന്നുകയറുകയാണ.് തുടക്കത്തില്‍ ധീരയും ഒടുക്കത്തില്‍ വിധേയയുമാകുന്ന പതിവ് കാഴ്ച്ചയില്‍ നിന്നും വ്യത്യസ്തയായി.