• 07 Dec 2021
  • 02: 37 AM
Latest News arrow

മുരളി ഗോപി വീണ്ടും പാടുന്നു

ന്യൂ ജനറേഷന്‍ താരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നടനാണ് മുരളി ഗോപി. അഭിനേതാവ്,എഴുത്തുകാരന്‍ ,മാധ്യമ പ്രവര്‍ത്തകന്‍ , ഗായകന്‍ എന്നിങ്ങനെ ഈ നടന് വിശേഷണങ്ങള്‍ നിരവധിയുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം എന്ന ചിത്രത്തിന് വേണ്ടി ശബരി രചിച്ച് രാജേഷ് മുരുകന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനമാണ് മുരളി ഗോപി പാടുന്നത്.

ഗായകനെന്ന നിലയിലും കൂടുതല്‍ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് താരം തയ്യാറാകാനാണ് സാധ്യത. പിഎ.വിഎ, ലുക്ക ചുപ്പി എന്നീ ചിത്രങ്ങളിലാണ് മുരളീ ഗോപി  ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാക്കു പെന്റ നാക്കു ടക്ക, വണ്‍ ബൈ ടു, ഏഴു സുന്ദര രാത്രികള്‍, കന്യക ടാക്കീസ് എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ സാന്നിധ്യം മുരളി അറിയിച്ചിരുന്നു.