• 07 Dec 2021
  • 01: 48 AM
Latest News arrow

കനലായി മോഹന്‍ലാലെത്തുന്നു

ശിക്കാറിനു ശേഷം  മോഹന്‍ലാല്‍-എം പദ്മകുമാര്‍-എസ് സുരേഷ് ബാബു ടീം വീണ്ടും ഒന്നിക്കുന്നു.  ജീവിതത്തിന്റെ കനല്‍ വഴികളില്‍ പെട്ടുപോകുന്ന രണ്ടുപേരുടെ കഥയാണ് കനല്‍ എന്ന ചിത്രം പറയുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു താരം കൂടി ഉണ്ടാകും. മലയാള സിനിമയിലെ പ്രമുഖനായ ഒരു യുവ താരം.  മോഹന്‍ലാലിനൊപ്പം തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും യുവതാരത്തിന്റേതും. 

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട കനല്‍ അടങ്ങാതെ എരിയുന്ന കനലുകളുടെ കഥയാണ് പറയുന്നത്. എല്ലാ അന്ത്യത്തിനും ഒരു പഴയ തുടക്കം ഉണ്ടാകും.....ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. എബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.