കോപ്പ അമേരിക്ക: അര്‍ജ്ജന്റീന ഗ്രൂപ്പ് ജേതാക്കള്‍

സമനില നേടി യുറഗ്വായ് ക്വാര്‍ട്ടറില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് നേടിയ ഒറ്റ ഗോളിന് അര്‍ജന്റീന ജമൈക്കയെ പരാജയപ്പെടുത്തി.ഈ ജയത്തോടെ കോപ്പ അമേരിക്കയുടെ ബി ഗ്രൂപ്പില്‍ അര്‍ജന്റീന ഏഴു പോയന്റുമായി ഒന്നാമതെത്തി.ഇതേ ഗ്രൂപ്പി ല്‍ യുറഗ്വായും പാരഗ്വായും തമ്മിലുള്ള മത്സരം ഓരോ ഗോളടിച്ച് സമനി ലയില്‍ അവ സാനിച്ചു.അഞ്ചു പോയന്റുള്ള പാരഗ്വായ് രണ്ടാം സ്ഥാനത്തോടെ ക്വാര്‍ട്ടറില്‍ കടന്നു.നാലു പോയന്റുള്ള,ചാമ്പ്യന്മാരായ യുറഗ്വായ് മൂന്നാം സ്ഥാനത്താണെങ്കിലും ക്വാര്‍ട്ടറില്‍ കടന്നു.മൂന്നാം സ്ഥാനത്തുള്ള മികച്ച രണ്ടു ടീമുകള്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്ക്നാം.
സി ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഇന്ന് സമാപിക്കുന്നതോടെ ക്വാര്‍ട്ടറിലെ മറ്റു ടീമുകള്‍ ആരെന്ന് വ്യക്തമാവും.രാത്രി 12.30 ന് പെറു കൊളംബിയയെയും പുലര്‍ച്ചെ 2.30 ന് ബ്രസീല്‍ വെനിസ്വേലയെയും നേരിടും.
ജമൈക്കക്കെതിരെ 11 ാം മിനുട്ടില്‍ ഹിഗ്വെയ്നാണ് ഗോള്‍ നേടിയത്.അഗ്യൂറോക്ക് പകരം ഹിഗ്വെയ്നും ഓട്ടമെന്ഡിക്കു പകരം മാര്ട്ടിന് ഡെമിഷെലിസും കളിക്കാനിറങ്ങി.തൊട്ടു പിന്നാലെ ഹിഗ്വെയ്ന്റെ തന്നെ മറ്റൊരടി ബാറില്‍ തട്ടി മടങ്ങി.മെസ്സിക്ക് ജമൈക്കയുമായുള്ള കളി നൂറാമത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു.ബാഴ്സക്ക് കളിക്കുന്നതു പോലെ ദേശീയ ടീമിന് വേണ്ടി മെസ്സിക്ക് കളിക്കാനാവുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പാരഗ്വായ്ക്കെതിരെ ജോസ് ജിമേനസിലൂടെ യുറഗ്വായ് ആണ് ആദ്യം ഗോള്‍ നേടിയത്.29 ാം മിനുട്ടില്‍ ഒരു ഹെഡറിലൂടെയായിരുന്നു ഈ ഗോള്‍.പകുതി സമയത്തിന് ഒരു മിനുട്ട് മുമ്പ് പാരഗ്വായ് ഗോള്‍ മടക്കി.ലൂക്കാസ് ബാരിയോസ് ഒരു ഹെഡറിലൂടെ തന്നെ ടീമിന് സമനില നേടിക്കൊടുത്തു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ