അനില്‍ഡയ്ക്ക് 400 മീറ്റര്‍ സ്വര്‍ണം

തിരുവനന്തപുരം: നാഷണല്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനില്‍ഡാ തോമസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 52.71 സെക്കന്‍ഡില്‍ ഓടിയെത്തിയ അനില്‍ഡ ബീനമോളുടെ റെക്കോഡിനൊപ്പമെത്തി. കേരളത്തിന്റെ അനു രാഘവന്‍ 54.38 സെക്കന്‍ഡില്‍ വെള്ളി നേടി. കര്‍ണാടകത്തിന്റെ നിര്‍മ്മലയ്ക്കാണ് വെങ്കലം.
നേഷണല്‍ ഗെയിംസില്‍ ഹരിയാണയുടെ ധരംവീര്‍ സിങും ഒഡിഷയുടെ ദ്യുതി ചന്ദും ഏറ്റവും വേഗം കൂടിയ താരങ്ങളായി. പുരുഷന്മാരുടെ 100 മീറ്ററില്‍ 10.36 സെക്കന്‍ഡിലാണ് ധരംവീര്‍ സ്വര്‍ണം നേടിയത്. നാല് കേരള താരങ്ങള്‍ ഫൈനലില്‍ മത്സരിച്ചുവെങ്കിലും ആര്‍ക്കും മെഡല്‍ കിട്ടിയില്ല.
വനിത വിഭാഗത്തില്‍ മത്സരരംഗത്തേക്ക് തിരിച്ചുവന്ന ഒഡിഷയുടെ ദ്യുതി ചന്ദ് 11.76 സെക്കന്റില്‍ സ്വര്‍ണം നേടി. കേരളത്തിന്റെ ശാന്തിനിക്ക് വെള്ളി നേടാനായി. പുരുഷന്മാരുടെ 400 മീറ്ററില്‍ സര്‍വീസസിന്റെ ആരോഗ്യ രാജീവിനാണ് സ്വര്‍ണം.