കോഹ് ലിയുടേത് ഗംഭീര പ്രകടനം; അഭിനന്ദനവുമായി ധോനി

കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരെയുള്ള നിര്‍ണ്ണായക ടി20 മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ് ലിയെ പുകഴ്ത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. സമ്മര്‍ദ്ദ സമയത്തുപോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അതിയായ ആഗ്രഹമാണ് കോഹ് ലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ധോനി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയായിരുന്നു പ്രതികരണം.
കോഹ് ലിക്ക് മെച്ചപ്പെടാന്‍ ആഗ്രഹമുണ്ട്. എല്ലാ മത്സരങ്ങളിലും അതിന് ശ്രമിക്കും. ടീമിന്റെ വിജയത്തില്‍ പങ്കുവഹിക്കാനുള്ള ആഗ്രഹമാണ് മികച്ച ബാറ്റിംഗിന് പിന്നില്‍. വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസ്സാണ് മറ്റുള്ളവരില്‍ നിന്ന് ധോനിയെ വ്യത്യസ്തനാക്കുന്നത്. ധോനി പറയുന്നു. റണ്‍സ് നേടാനുള്ള ആഗ്രഹം മൂലം കോഹ് ലി മത്സരങ്ങള്‍ക്ക് മുന്നോടിയായി നല്ല തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെന്നും വ്യത്യസ്ത പിച്ചുകളില്‍ ഏത് തരത്തിലാണ് ബാറ്റ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് നന്നായറിയാമെന്നും ധോനി പറയുന്നു. മികച്ച തുടക്കം കിട്ടിയാല്‍ മികച്ച സ്കോര്‍ കോഹ് ലി നേടുമെന്നും പുതിയ താരങ്ങള്‍ കണ്ട് പഠിക്കേണ്ട ഒരു ഗുണമാണിതെന്നും ധോനി കൂട്ടിച്ചേര്‍ക്കുന്നു.
ബാറ്റ്സ്മാന്മാര്ക്കിടയില് ഉയര്‍ന്നുവരുന്ന ശ്രദ്ധേയനായ താരമാണ് കോഹ് ലി എന്ന് വിശേഷിപ്പിക്കുന്ന ധോനി 21ാം നൂറ്റാണ്ടിലെ താരങ്ങളായ സച്ചിന്, വി വി എസ് ലക്ഷ്ണ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ