ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ ഗോവയ്ക്ക് ജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് സ്വന്തം തട്ടകത്തില്‍ ജയം. ഡല്‍ഹി ഡെയ്‌നാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തോല്‍പിച്ചത്.
മൂന്നാം മിനിറ്റില്‍ എഫ്‌സി ഗോവയുടെ മുന്നേറ്റത്തിനൊടുവില്‍ ഇന്ത്യന്‍ താരം മന്ദര്‍റാവു ദേശായി തൊടുത്ത ഷോട്ട് ഡല്‍ഹിയുടെ സൗവിക് ചക്രവര്‍ത്തിയുടെ കാലില്‍ തട്ടി ഗോളായി.
ഒന്നാം പകുതി അവസാനിക്കും മുമ്പുള്ള അധിക സമയത്ത് ഗോവ രണ്ടാമത്തെ ഗോളും നേടി. ബ്രസീലിയന്‍ താരം റെയ്‌നാഡോയാണ് ഗോവയ്ക്കായി രണ്ടാം ഗോള്‍ നേടിയത്.
എന്നാല്‍ ഗോള്‍ മടക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ റോബര്‍ട്ടോ കാര്‍ലോസ് നടത്തിയ പല നീക്കങ്ങളും ഫലം കാണാതെ പോയി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കാര്‍ലോസ് തൊടുത്ത ഫ്രീ കിക്ക് ഗോവന്‍ ഗോള്‍ കീപ്പര്‍ എല്‍ട്ടണ്‍ ആന്‍ഡ്രാഡെ തടഞ്ഞു. ഇതോടെ ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.