• 28 Sep 2023
  • 02: 14 PM
Latest News arrow

ദേശീയ സ്‌കൂള്‍ കായിക മേള: കേരളത്തിന് ഒമ്പത് സ്വര്‍ണ്ണം

കോഴിക്കോട്: 61ാമത് കായികമേളയില്‍ കേരളം കുതിപ്പ് തുടങ്ങി. ഇന്ന് നേടിയ അഞ്ച് സ്വര്‍ണ്ണവും ആദ്യദിനത്തിലെ നാല് മെഡലുകളും ഉള്‍പ്പെടെ കേരളത്തിന്റെ സുവര്‍ണ്ണ നേട്ടം ഒമ്പതിലെത്തി.

നാല് സ്വര്‍ണ്ണമുള്‍പ്പെടെ എട്ട് മെഡലുകളാണ് കേരളത്തിന്റെ താരങ്ങള്‍ നേടിയിട്ടുള്ളത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജൂനിയര്‍- സീനിയര്‍ വിഭാഗത്തില്‍ കേരളത്തിനാണ് സ്വര്‍ണ്ണം. ജൂനിയര്‍ വിഭാഗത്തില്‍ സ്‌നേഹയും സീനിയര്‍ വിഭാഗത്തില്‍ ഷെഹര്‍ബാന്‍ സിദ്ധിഖുമാണ് സ്വര്‍ണ്ണമണിഞ്ഞത്. 

കോഴിക്കോടിന് വേണ്ടി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയ ലിസ്ബത്ത് കരോളിനാണ് സീനിയര്‍ ലോങ്ജമ്പില്‍ സ്വര്‍ണ്ണം നേടിയ മറ്റൊരു താരം. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹന്‍ സ്വര്‍ണ്ണവും, നിവ്യ ആന്റണി വെള്ളിയും നേടി. കേരളത്തിനായി സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയവും സ്വര്‍ണ്ണം നേടി. 

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ചിത്ര സി വെള്ളിയും ചാന്ദ്‌നി വെങ്കലവും നേടി.