മെസ്സിക്ക് പരിക്ക്; രണ്ട് മാസത്തെ വിശ്രമം

ബാഴ്‌സലോണ: കാല്‍മുട്ടിന് പരിക്കേറ്റ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാന്‍ കഴിയില്ല. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോന-ലാ പലാമാസ് മത്സരത്തിനിടയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്.
പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഡിഫന്‍ഡര്‍ പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസ്സിക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ മുടന്തി നീങ്ങിയ മെസ്സിയെ ഏറെവൈകാതെ കോച്ച് ലൂയിസ് എന്റിക്വെ പിന്‍വലിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമാണെന്നും ഏഴ് മുതല്‍ എട്ടാഴ്ച വരെ വിശ്രമം ആവശ്യമാണെന്നും ബാഴ്‌സലോണ ട്വീറ്റ് ചെയ്തു.
ഇതോടെ നവംബര്‍ 21ന് നടക്കുന്ന എല്‍ ക്‌ളാസിക്കോ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാവില്ല.
RECOMMENDED FOR YOU