• 08 Jun 2023
  • 06: 24 PM
Latest News arrow

ആരോഗ്യവാന്മാരാകണോ? കെഎഫ്‌സി കഴിക്കരുത്; താരങ്ങളോട് സാനിയയും കൊഹ്‌ലിയും

ബംഗളുരു: ആരോഗ്യമുള്ളവരാവാന്‍ കായികതാരങ്ങള്‍ ജംങ് ഫുഡ് കഴിക്കരുതെന്ന് ടെന്നീസ് താരം സാനിയ മിര്‍സയും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും.

ഒരു കായികതാരം എന്ന നിലയില്‍  എന്ത് കഴിക്കണം എന്ന കാര്യത്തില്‍ ഞാന്‍ ശ്രദ്ധാലുവാണ്. കായിക താരങ്ങള്‍ കെഎഫ്‌സി, അനാരോഗ്യകരമായ ശീതളപാനീയങ്ങള്‍, ചോക്കലേറ്റുകള്‍ എന്നിങ്ങനെ രുചിയുള്ള ഭക്ഷണങ്ങള്‍ കഴിക്കരുതെന്നേ ഞാന്‍ പറയൂ. കൊഹ് ലി പറയുന്നു. ജംഗ് ഫുഡും കെഎഫ്‌സിയും വേണ്ടെന്നു പറയൂ എന്ന ആഹ്വാനത്തോടെയാണ് കൊഹ്‌ലി പറഞ്ഞവസാനിപ്പിച്ചത്. ബംഗളുരുവില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു താരങ്ങളുടെ നിര്‍ദ്ദേശം. കൊഹ് ലിക്ക് പിന്നാലെ സംസാരിച്ചുതുടങ്ങിയ സാനിയ മിര്‍സ താന്‍ കെഎഫ്‌സി കഴിക്കില്ലെന്നും വ്യക്തമാക്കി.

പരാജയങ്ങളില്‍ താരങ്ങളെ വിമര്‍ശിക്കുന്നവര്‍ അവര്‍ കരിയറില്‍ ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച്  മനസ്സിലാക്കണമെന്നും കൊഹ്‌ലി പറഞ്ഞു. കായികതാരങ്ങള്‍ മുന്‍പന്തിയില്‍ തുടരാന്‍ സഹായിക്കുന്നത് എപ്പോഴും ഫിറ്റായിരിക്കുക എന്നതിലല്ല   അവര്‍ ചെയ്യുന്ന ത്യാഗങ്ങളാണ്. പരാജയങ്ങളില്‍ താരങ്ങളെ വിമര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. മികച്ച താരമായിരിക്കാന്‍ നീണ്ട 20 വര്‍ഷം കായികതാരങ്ങള്‍ കൈക്കൊള്ളുന്ന അച്ചടക്കത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കണമെന്നും കൊഹ്‌ലി പറഞ്ഞു.

12 വയസ്സില്‍ ആറര മണിക്കൂര്‍ വരെ പരിശീലനം നടത്തിയിരുന്ന തനിക്ക് പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അതിന് കഴിയുന്നില്ലെന്ന് സാനിയ വ്യക്തമാക്കി. അക്കാലത്ത് ആറര ണിക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാല്‍ ഇന്ന് എനിക്ക് പ്രായം വര്‍ദ്ധിച്ചു സന്ധികള്‍ക്കും ഇതിന് പുറമേ മൂന്ന് ശസ്ത്രക്രികളും  കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഓഫ്‌സീസണില്‍ നാലര മണിക്കൂറെങ്കിലും പരിശീലിക്കാന്‍ ശ്രമിക്കാറുണ്ട് സാനിയ പറയുന്നു.