• 08 Jun 2023
  • 05: 11 PM
Latest News arrow

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ത്യയില്‍ ഒരുങ്ങുന്നു

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനുള്ള ബഹുമതി ഇന്ത്യക്ക് സ്വന്തമാകും. അഹമ്മദാബാദിലാണ് സ്‌റ്റേഡിയത്തിന്റെ പണികള്‍ പൂര്‍ത്തിയാവുന്നത്. ഒരേ സമയം ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ കഴിയുന്നതാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്റ്റേഡിയം.

മൊത്തേറ എന്ന പഴയ സ്റ്റേഡിയമാണ് പുനഃര്‍നിര്‍മ്മിച്ച് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ പേര് നല്‍കിയിട്ടുള്ളത്. നേരത്തെ അമ്പത്തിനാലായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് സ്റ്റേഡിയത്തിനുണ്ടായിരുന്നത്. സ്റ്റേഡിയത്തിന്റെ പുനഃര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.  
 1983 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌റ്റേഡിയത്തിന് പറയാനുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ച് കൂടിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗവാസ്‌കര്‍ 1000 റണ്‍സ് തികച്ചതിനും റിച്ചാര്‍ഡ് ഹാര്‍ഡിലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കപില്‍ ദേവ് 431 വിക്കറ്റ് നേടിയതിനും സ്്‌റ്റേഡിയം സാക്ഷിയായി. ആസ്‌ട്രേലിയയിലെ മെല്‍ബല്‍ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നിലവിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം.