• 07 Dec 2021
  • 03: 10 AM
Latest News arrow

ഉത്തമവില്ലനില്‍ ഓസ്‌കാര്‍ ജേതാവിന്റെ കൈയ്യൊപ്പ്

 പ്രേക്ഷകരെ എന്നും ഏറെ വിസ്മയിപ്പിച്ച നടനാണ്  കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അന്താരാഷ്ട്രനിലവാരം തന്നെയാണ്. സാങ്കേതികവിദ്യയിലായാലും പ്രമേയപരമായാലും കമല്‍ഹാസന്‍ സിനിമകള്‍ ഒട്ടേറെ പ്രത്യേകത നിറഞ്ഞതായിരുന്നു. കമല്‍ഹാസന്റെ ഉത്തമവില്ലന്റെ സൗണ്ട് മിക്‌സിങ് ചെയ്യുന്നത് ക്രെയ്ഗ് മാന്‍ ആണ്. വിപ്ലാഷ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ 87ാമത് ഓസ്‌കര്‍ നിശയില്‍ മികച്ച സൗണ്ട് മിക്‌സിങിനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ്  ക്രെയിഗ് മാന്‍. ചിത്രത്തിന്റേതായി ഇറങ്ങിയ ട്രെയിലറിലും ഈ മികവ് പ്രകടമായിരുന്നു.

നടന്‍ രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൂപ്പര്‍താരമായി തന്നെയാണ് സിനിമയിലും കമല്‍ എത്തുന്നത്. നായകനായി മാത്രം തിളങ്ങുകയും പിന്നീട്  പ്രായമേറിയപ്പോള്‍ സിനിമയില്‍ നിലനില്‍പ്പിന് വേണ്ടി  കഷ്ടപ്പെടുന്ന  നായകനടനായാണ്  കമല്‍ തിരശ്ശീലയിലെത്തുന്നത്. അതുവരെ ചുറ്റുമുള്ളവര്‍ക്കും ആരാധകര്‍ക്കും പ്രിയനായകനായിരുന്ന ആള്‍ വില്ലനാകുന്നതെങ്ങനെ എന്ന   അന്വേഷണമാണ് ഉത്തമവില്ലന്‍. ജയറാം,ആന്‍ഡ്രിയ,പൂജാ കുമാര്‍,പാര്‍വതി,പാര്‍വതി നായര്‍,ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.