• 28 Sep 2023
  • 01: 05 PM
Latest News arrow

56 വയസ്സ്, ഞാന്‍ നിരീശ്വരവാദിയാണ് ; എനിക്ക് മലചവിട്ടാനാകുമോ? തസ്ലീമ നസ്‌റിന്‍ ചോദിക്കുന്നു

ശബരിമലയില്‍ തനിക്ക് പ്രവേശിക്കാനാവുമോ എന്ന ചോദ്യവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. 56 വയസ്സായി എനിക്ക് ശബരിമലയില്‍ കയാറാന്‍ കഴിയുമോ ?  പക്ഷേ ഞാന്‍ നിരീശ്വരവാദിയാണെന്ന് തസ്ലീമ ട്വീറ്റ് ചെയ്തു. രഹ്ന ഫാത്തിമ, കവിത എന്നീ ആക്ടിവിസ്റ്റുകള്‍  ശബരിമല സന്നിധാനം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് തസ്ലീമയുടെ ട്വീറ്റ്.

മറ്റുളളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കില്‍ താന്‍ ഒരിക്കലും ഒരു ക്ഷേത്രത്തിലും പ്രവേശിക്കുകയില്ലെന്നായിരുന്നു ഇന്ത്യന്‍ എഴുത്തുകാരിയായ ഭാവന അറോറയുടെ പ്രതികരണം.ഭാവനയുടെ ട്വീറ്റ് ഇങ്ങനെ :  ഞാന്‍ ഒരുമതവിശ്വാസിയല്ലെങ്കില്‍,ഞാന്‍ അമ്പലത്തില്‍ പ്രവേശിക്കുന്നത് മറ്റാരുടെയെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കില്‍ അവരോടുളള ബഹുമാനത്തെ പ്രതി ഞാനതു ചെയ്യില്ല.അതാണ് മതേതരത്വം.

I am 56. Can I enter #Sabarimala temple? BTW, I am an atheist.

— taslima nasreen (@taslimanasreen)