ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും തകര്‍ക്കുമെന്ന് അമേരിക്കന്‍ സെനറ്റര്‍

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍ എന്നിവയെ തകര്‍ക്കുമെന്ന് അമേരിക്കന്‍ സെനറ്റര്‍ എലിസബത്ത് വാറന്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രതിനിധിയായ എലസബത്ത്, താൻ തിരഞ്ഞെടുക്കപ്പെട്ടാല്‍ സിലിക്കണ്‍വാലി കമ്പനികള്‍ക്കായി പുതിയ നിബന്ധനകളും നിയമങ്ങളും കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു.
നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ള പ്രമുഖരില്‍ നിന്നും വന്ന ടെക്‌നോളജി ഇന്റസ്ട്രിക്കെതിരെയുള്ള ഏറ്റവും കര്‍ക്കശവും പ്രകോപനപരവുമായ പ്രസ്താവനയാണിത്. ഈ നീക്കം മറ്റുള്ള സ്ഥാനാര്‍ത്ഥികളെയും ഇതിന് നിര്‍ബന്ധിതരാക്കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
"നമ്മുടെ ഡെമോക്രസിയെ ശക്തിപ്പെടുത്താനും, ടെക്‌നോളജി ഇന്റസ്ട്രിയില്‍ മത്സരക്ഷമത നിലനിര്‍ത്താനും, പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ഇത്തരം കമ്പനികളെ തകര്‍ത്തേമതിയാകൂ."-വരാൻ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടാല്‍, തന്റെ ഗവണ്‍മെന്റ് നിയമവിരുദ്ധമായതും കമ്പനികളിലെ മത്സരക്ഷമതയെ ബാധിക്കുന്നതുമായ ഏറ്റെടുക്കലുകള്‍ നിയന്ത്രിക്കാനാവശ്യമായ റെഗുലേറ്റര്‍മാരെ നിയമിക്കുമെന്ന് വാറൻ പറയുന്നു. ആമസോണിന്റെ 'ഹോള്‍ഫണ്ട്' ഏറ്റെടുക്കലും, ഫെയ്‌സ്ബുക്കിന്റെ വാട്‌സപ്പ്, ഇന്‍സ്റ്റഗ്രാം കൂട്ടുകെട്ടും, ഗൂഗിളിന്റെ 'വേഴ്‌സ്', 'നെസ്റ്റ്' എന്നീ ഏറ്റെടുക്കലുകളും ഇതില്‍ ഉള്‍പ്പെടും.
രണ്ടാമതായി ആമസോണിനെയും ഗൂഗിളിനെയും നിയന്ത്രിക്കാനായി അമേരിക്കയില്‍ നിയമം കൊണ്ടുവരുമെന്നും, ഇവരെ വെറും പ്ലാറ്റ്‌ഫോം യൂട്ടിലിറ്റികളായി മാറ്റാനാവുമെന്നും അവര്‍ അവകാശപ്പെടുന്നു.
വാറന്റെ പ്രൊപ്പോസല്‍ ഏറ്റവും അധികം ഉന്നം വെക്കുന്നത് വര്‍ഷത്തില്‍ 90 ബില്ല്യണ്‍ ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള കമ്പനികളെയാണ്. ഇത്, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കമ്പനികള്‍ തമ്മിലുള്ള മത്സരക്ഷമതയ്ക്ക് തുരങ്കംവെക്കുകയും ചെയ്യുന്നവർക്കെതിരെ കനത്ത പിഴയും മറ്റ് ശിക്ഷാനടപടികളും സ്വീകരിക്കാൻ അമേരിക്കയിലെ സംസ്ഥാനങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റിനും അധികാരം നല്‍കും.