പട്ടാളത്തിലെ വിമലയും തിരിച്ചെത്തുന്നു

മുന്‍കാല നായികമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം തിരശ്ശീലയിലേക്ക് മടങ്ങിയെത്തുന്നത് പതിവ് കാഴ്ച്ചയാണ് ആ കൂട്ടത്തിലേക്ക് ഒരു പുതിയ നായിക കൂടെ പട്ടാളം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ ടെസ്സയാണ് ഇത്തരത്തില്‍ ഒരു തിരിച്ച് വരവിനൊരുങ്ങുന്നത്.
കോളേജ് കലാമത്സരങ്ങളില്‍ ശ്രദ്ധേയയായിരുന്ന ടെസ്സ ടെലിവിഷനില്‍ അവതാരകയായിരുന്നപ്പോഴാണ് ലാല്‍ജോസിന്റെ സിനിമയില്‍ നായികയാകുന്നത്.ബിരുദാനന്തരബിരുദ കോഴ്സ് കഴിഞ്ഞയുടനെ വിവാഹിതയായ ടെസ്സ ഭര്‍ത്താവ് അനിലിനൊപ്പം അബുദാബിയിലേക്ക് താമസം മാറുകയുമായിരുന്നു.
രണ്ടു കുട്ടികള്‍ക്കൊപ്പം തിരക്കുകളും വര്‍ദ്ധിച്ചതോടെ സിനിമയില്‍ നിന്നും പൂര്‍ണമായി അകലുകയും ചെയ്തു. ഈയിടെ നാട്ടിലെത്തിയപ്പോള്‍ മിലന് എന്ന ടെക്സ്റ്റൈല്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണ് വീണ്ടും സിനിമാ മോഹം .
ടെസ്സ വീണ്ടും അഭിനയത്തിലേക്ക് തിരിയുകയാണെന്ന് ധരിച്ച പല സംവിധായകരും സിനിമയിലേക്ക് ക്ഷണിച്ചു. പല ഓഫറുകളും ആദ്യം നിരസിച്ചെങ്കിലും ഭര്‍ത്താവിന്റെ പ്രോത്സാഹനം കൂടിയായതോടെ സിനിമയിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചെന്ന് ടെസ്സ പറയുന്നു. വൈകാതെ പ്രേക്ഷകര്‍ക്കുമുന്നില്‍ താനെത്തുമെന്ന് ടെസ്സ അറിയിച്ചു.